Latest NewsKeralaNews

ചാലക്കുടിയില്‍ ഇടത് സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍? സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിൽ മഞജു വാര്യർ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. മഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചർച്ചകൾ ഇടത് കേന്ദ്രങ്ങളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍. ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ‘സെലിബ്രിറ്റി’ സ്ഥാനാർത്ഥിത്വത്തിനായുള്ള കൊണ്ടുപിടിച്ച ചർച്ചയാണ് ഇടത് ഇടങ്ങളിൽ നടക്കുന്നത്.

2014-ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ചാക്കോയെ 13,879 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബെന്നി ബെഹനാന്‍ 1,32,274 വോട്ടുകള്‍ക്ക് ഇന്നസെന്റിനെ തോല്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലെ സെലബ്രറ്റിയെ കളത്തിലിറക്കിയാൽ ചാലക്കുടി പിടിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് സി.പി.എം.

മഞ്ജുവാര്യരെക്കൂടാതെ ഡി.വൈ.എഫ്.ഐ. നേതാവ് ജെയ്ക് സി. തോമസ്, മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.ഐ.ടി.യു. നേതാവ് യു.പി. ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യു.പി. ജോസഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button