KeralaLatest NewsIndia

വിശന്ന് വലഞ്ഞു, പട്ടിണിയെ തുടർന്ന് മലപ്പുറത്ത് യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു!

മലപ്പുറം: വിശന്നുവലഞ്ഞ യുവാവ് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ചു. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ തിന്നത്.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവർ ചോദിച്ചപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു യുവാവിന്റെ മറുപടി. രണ്ടു ദിവസമായിട്ട് ഭക്ഷണം കഴിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. ഇയാള്‍ ബസ് സ്റ്റാൻഡിന്റെ സമീപത്തിരുന്ന എന്തോ കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് നാട്ടുകാർക്ക് മനസിലായത്.

തുടർന്ന് യുവാവിനോട് പൂച്ചയെ പച്ചയ്ക്ക് കഴിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആരെങ്കിലും ഭക്ഷണം വാങ്ങി നല്‍കിയേനെയെന്നും എന്തിനാണ് യുവാവ് ഇത്തരത്തില്‍ ചെയ്തതെന്ന് അറിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു.

പൊലീസ് നല്‍കിയ ഭക്ഷണം പൂർണമായും കഴിച്ചിട്ട് ഇയാള്‍ ബസ് സ്റ്റാൻഡില്‍ നിന്നും സ്ഥലം വിടുകയായിരുന്നു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button