KeralaLatest NewsNews

ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ആളെ തിരിച്ചറിഞ്ഞു

ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണ് വിവരം നല്‍കിയത്

തൃശൂര്‍: ഏറെ വിവാദമായ ചാലക്കുടി വ്യാജ എല്‍ എസ് ഡി കേസില്‍ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണ് വിവരം നല്‍കിയത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം മജു കേസില്‍ ഇയാളെ പ്രതി ചേര്‍ത്ത് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇയാളോട് ഈ മാസം 8ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read Also: സംസ്ഥാന ബജറ്റ്: ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ വകയിരുത്തി

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ 72 ദിവസം ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലായിരുന്നു ബാഗിനകത്ത് ഒളിപ്പിച്ച നിലയില്‍ എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്. എന്നാല്‍ കെമിക്കല്‍ എക്‌സാമിനറുടെ പരിശോധനയില്‍ പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പ് അല്ലെന്ന് കണ്ടെത്തി. പരിശോധന ഫലം എക്‌സൈസ് സംഘം മറച്ചു വെച്ചു. റിപ്പോര്‍ട്ട് പുറത്തായതോടെ ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കി. സംഭവത്തില്‍ പഴികേട്ട എക്‌സൈസ് വ്യാജ സ്റ്റാമ്പ് വെച്ച പ്രതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതിനിടെ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്നെ പ്രതിയാക്കി ബലിയാടാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് യുവതി ആരോപിച്ചത്.

ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബെംഗലൂരുവിലെ വിദ്യാര്‍ത്ഥിനിയുമാണ് ഈ യുവതി. ഷീല സണ്ണിയും മകനും തന്റെ രക്ഷിതാക്കളോട് കടബാധ്യത തീര്‍ക്കാന്‍ പത്ത് ലക്ഷം രൂപയും സ്വര്‍ണ്ണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കുന്നതിനെ താന്‍ എതിര്‍ത്തുവെന്നും ഇതിലുള്ള വിരോധമാണ് ഷീല സണ്ണി തനിക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തുന്നതിന് പിന്നിലെന്നായിരുന്നു യുവതി അന്ന് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button