KeralaLatest NewsNews

തിരക്കേറിയ റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും: സിയാൽ

കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നിലവിൽ 97 പ്രതിവാര സർവീസുകളാണ് ഉള്ളത്

നെടുമ്പാശ്ശേരി: ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസുകളുടെ എണ്ണം ഉയർത്താനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലടക്കം വിമാന സർവീസുകളുടെ എണ്ണം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ, ലക്ഷദ്വീപിലെ അഗത്തിയിലേക്ക് കൊച്ചിയിൽ നിന്ന് മാത്രമാണ് കൊമേർഷ്യൽ വിമാനം ഉള്ളത്. അതിനാൽ, യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് സർവീസുകളുടെ എണ്ണം ഉയർത്തുന്നതാണ്. അലയൻസ് എയർ ആഴ്ചയിൽ 9 സർവീസുകൾ കൊച്ചിയിൽ നിന്ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ഇൻഡിഗോയും അഗത്തി സർവീസ് ആരംഭിക്കുന്നതാണ്.

കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നിലവിൽ 97 പ്രതിവാര സർവീസുകളാണ് ഉള്ളത്. വരും മാസങ്ങളിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ തുടങ്ങിയ എയർലൈനുകൾ 14 പ്രതിവാര സർവീസുകൾ അധികമായി നടത്തുന്നതാണ്. ഇതോടെ, കൊച്ചി-ബെംഗളൂരു സെക്ടറിൽ പ്രതിദിനം 16 സർവീസുകളായി ഉയരും. ഇതിന് പുറമേ, ഷാർജ, അബുദാബി, ദുബായ് എന്നിവയടങ്ങിയ യുഎഇ മേഖലയിലേക്കും, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും സർവീസുകളുടെ എണ്ണം ഉയർത്തുന്നതാണ്. വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.

Also Read: ‘കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവം, കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു’: ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button