KeralaLatest NewsNews

എറണാകുളത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: വിനോദയാത്രയ്ക്ക് പോയ 20 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് ബസ് കൊണ്ടോട്ടിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ വാഹനാപകടം. കോളേജ് ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മുഴുവൻ വിദ്യാർത്ഥികളെയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 2:15 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. ഈ വിദ്യാർത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് ബസ് കൊണ്ടോട്ടിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ വച്ച് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും മറിഞ്ഞിട്ടുണ്ട്. ആകെ 38 വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായത്. ഇതിനുപുറമേ, ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ഡ്രൈവറും സഹായിയും ബസിൽ ഉണ്ടായിരുന്നു. രാത്രിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിനോദ യാത്ര പോകുന്നതിന് സംസ്ഥാനത്ത് വിലക്ക് നിലനില്‍ക്കെയാണ് അതിരാവിലെയുള്ള യാത്രക്കിടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്.

Also Read: സംസ്ഥാന ബഡ്ജറ്റ് ഇന്ന്: പ്രതീക്ഷയോടെ കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button