KeralaLatest NewsNews

കേന്ദ്രം കര്‍ശന നിലപാട് എടുത്താല്‍ കേരളം ‘പ്ലാന്‍ ബി’ നടപ്പിലാക്കുക തന്നെ ചെയ്യും: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിയിടീനുള്ള നീക്കം നടത്തുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണ പാര്യമത്തിലാണ്. ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തില്‍ കേരള മാതൃക തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Read Also: കേരളത്തിലെ മദ്യം ഇനി വിദേശത്തേക്ക്: മദ്യകയറ്റുമതിക്ക് നടപടിയെന്ന് ധനമന്ത്രി

‘കേന്ദ്രം അവഗണന തുടര്‍ന്നാല്‍ നേരിടാന്‍ കേരളത്തിന്റെ പ്ലാന്‍ ബി നടപ്പാക്കും. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിച്ചു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍ നിര്‍ത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞും എഴുതിയും കേരളത്തെ തോല്‍പ്പിക്കരുത്’, ധനമന്ത്രി സഭയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button