Latest NewsNewsIndia

രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ സ്പൈസ് ജെറ്റ്: തുടക്കമിടുക വിപ്ലവകരമായ മാറ്റങ്ങൾക്ക്

രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാജ്യത്തെ എട്ട് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സ്പൈസ് ജെറ്റ് സർവീസ് നടത്തുന്നുണ്ട്

രാജ്യത്തെ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാനൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. അടുത്ത രണ്ട് വർഷത്തിനകം ലക്ഷദ്വീപ് ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് സ്പൈസ് ജെറ്റിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് മേധാവി അജയ് സിംഗ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആത്മീയ ടൂറിസം, ആരോഗ്യ രംഗത്തെ ടൂറിസം തുടങ്ങിയ മേഖലകൾക്ക് കരുത്ത് പകരുന്ന തരത്തിലാണ് പദ്ധതികൾ രൂപകൽപ്പന ചെയ്യുക.

രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാജ്യത്തെ എട്ട് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സ്പൈസ് ജെറ്റ് സർവീസ് നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് സുപ്രധാന പ്രഖ്യാപനം. വരും വർഷങ്ങളിൽ അയോധ്യ നഗരം ആഗോള ടൂറിസം മേഖലയിലെ ഹബ്ബായി മാറുന്നതാണ്. വത്തിക്കാൻ, മക്ക എന്ന് കേൾക്കുന്നതുപോലെ തന്നെയാകും ലോകം അയോധ്യയെ വിശേഷിപ്പിക്കുകയെന്നും, അത്രമാത്രം പ്രാധാന്യമുള്ള സ്ഥലമായി ഉടൻ അയോധ്യ മാറുമെന്നും അജയ് സിംഗ് വ്യക്തമാക്കി.

Also Read: ‘ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയത്’, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണെന്ന്: ഷോൺ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button