KeralaLatest NewsNews

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശ: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.
ബജറ്റ് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലാണ് മലയാളികളെന്നും മുരളീധരന്‍ പ്രതികരിച്ചു.

Read Also: ഇന്ത്യയില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ഗോവിന്ദ് ദേവ് ഗിരി മഹാരാജ

‘സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ബജറ്റിന് ബന്ധമില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇവയൊന്നും നടപ്പിലാക്കാനും സാധിച്ചിട്ടില്ല’.

സംസ്ഥാനങ്ങള്‍ അവരുടെ വിഹിതം ചോദിച്ചാണ് ഡല്‍ഹിയില്‍ സമരം ചെയ്യുന്നത്. എന്നാല്‍ കേരളം മാത്രമാണ് കടം വാങ്ങാനായി സമരം ചെയ്യുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

‘കേരളമല്ലാതെ കടക്കെണിയിലാണെന്ന് കാട്ടി മറ്റൊരു സംസ്ഥാനവും കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിട്ടില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ഡല്‍ഹിയിലേക്ക് പോകുന്ന എംഎല്‍എമാരുടെ ആകെ ചെലവ് 50 ലക്ഷം രൂപ വരും’, അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button