Latest NewsKeralaNews

വേനൽ എത്തും മുൻപേ സംസ്ഥാനത്ത് കൊടുംചൂട്! താപനില ഉയരുന്നതിന്റെ കാരണം ഈ പ്രതിഭാസം

മിക്ക ജില്ലകളിലും പകൽ സമയത്തെ ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ എത്തുന്നതിനു മുൻപേ താപനില ഉയരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലെ മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. ഈ സീസണിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. സാധാരണയായി സംസ്ഥാനത്ത് മാർച്ച് മാസം മുതലാണ് വേനൽക്കാലം ആരംഭിക്കാറുള്ളത്. എന്നാൽ, വേനൽ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങിയിട്ടുണ്ട്.

എൽനിനോ പ്രതിഭാസം കാരണമാണ് സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക ജില്ലകളിലും പകൽ സമയത്തെ ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. അതിനാൽ, ജനങ്ങൾ ചൂടിനെ ചെറുക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. കാലാവസ്ഥയിൽ പ്രവചനങ്ങൾക്ക് അതീതമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ എൽനിനോ പ്രതിഭാസത്തിന് സാധിക്കുന്നതാണ്.

Also Read: സയൻസ് ഫെസ്റ്റിവൽ വൊളന്റിയറായ പെൺകുട്ടിയ്ക്ക് അശ്ലീല വീഡിയോ കോൾ: ചോദിക്കാനെത്തിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എഎസ്ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button