Latest NewsNewsTechnology

ലെനോവോ യോഗ സ്ലീം 6 14ഐഎപി8 : ലാപ്ടോപ്പ് റിവ്യൂ

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

മിഡ് റേഞ്ചിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്കുളള മികച്ച ഓപ്ഷനാണ് ലെനോവോ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ലെനോവോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ മിഡ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ എത്തിച്ച ലെനോവോയുടെ ഏറ്റവും മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ലെനോവോ യോഗ സ്ലീം 6 14ഐഎപി8. നിരവധി ആവശ്യങ്ങൾക്ക് ലാപ്ടോപ്പ് തിരയുന്നവർക്ക് ലെനോവോ യോഗ സ്ലീം 6 14ഐഎപി8 തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2240×1400 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th ജെൻ ഇന്റൽ കോർ ഐ5-1240പി പ്രോസസറിലാണ് പ്രവർത്തനം. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.35 കിലോഗ്രാം മാത്രമാണ്. ലെനോവോ യോഗ സ്ലീം 6 14ഐഎപി8 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 65,190 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: തന്റെ കൈ കൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ ഒടുവില്‍ തന്നെ ചതിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button