Latest NewsNewsIndiaMobile PhoneTechnology

ഇന്ത്യയിൽ വരും മാസങ്ങളിൽ സ്മാര്‍ട്‌ഫോണുകൾക്ക് വില വർദ്ധിക്കും: കാരണമിത്

ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ വലിയ മുന്നേറ്റമാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് അധികം വൈകാതെ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയെയും ബാധിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വര്‍ധിക്കാനിടയുണ്ട്. ഈ വില വര്‍ധന പ്രധാനമായും 10000 രൂപയില്‍ വിലയുള്ള ബജറ്റ് 5ജി സ്മാര്‍ട്‌ഫോണുകളെയാണ് ബാധിക്കുക എന്നാണ് വിവരം.

രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ രണ്ട് പ്രധാന വിതരണക്കാരായ മൈക്രോണ്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ അവരുടെ ഡിറാം ചിപ്പുകളുടെ വില വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ്. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 2024 രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്ന് ട്രെന്‍ഡ് ഫോഴ്‌സ് ഡാറ്റയെ ഉദ്ധരിച്ച് ഇ.ടി. ടെലികോം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ധന സ്മാര്‍ട്‌ഫോണ്‍ വിലയേയും വലിയ രീതിയില്‍ ബാധിക്കും എന്നാണ് റിപ്പോർട്ട്.

സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന പഴയ എല്‍.ഡി.ഡി.ആര്‍4 എക്‌സ് സാങ്കേതിക വിദ്യയുടെ കരാര്‍തുകയില്‍ 8 ശതമാനത്തിന്റെ വര്‍ധനവുണ്ടായേക്കും. അനുബന്ധ ഭാഗങ്ങളുടെ ഈ വില വര്‍ധനവിന് അടുത്തിടെ പ്രഖ്യാപിച്ച നികുതിയിയിളവുകള്‍ ആശ്വാസം നല്‍കിയേക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. മെമ്മറി കുറഞ്ഞ ഓപ്ഷനുകളും കമ്പനികള്‍ പരീക്ഷിച്ചേക്കും. ഇതുവഴി ഫോണുകളുടെ വില 10000 ല്‍ താഴെ നിലനിര്‍ത്താന്‍ ബജറ്റ് 5ജി സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കഴിയുമെന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button