KeralaLatest NewsNews

കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ല: ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണം നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

Read Also: ‘സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കള്‍ക്കുവരെ കാര്യം മനസിലാകുന്നില്ല’: പാര്‍വതിക്കെതിരെ സന്ദീപ് വാം​ഗ

കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെൻഷൻ വർധിപ്പിക്കാനാകില്ലെന്ന കാര്യം സർക്കാർ അറിയിച്ചത്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ പെൻഷൻ പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് അനുപാതികമായി പെൻഷനും പരിഷ്‌കരിക്കണമെന്നായിരുന്നു ജീവനക്കാർ ഉന്നയിച്ച ആവശ്യം.

Read Also: പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി ആര്‍ വി ബാബു: ചരിത്രം പഠിക്കണമെന്ന് ആന്‍ഡ്രൂസ് താഴത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button