Latest NewsKeralaNews

‘ഗാന്ധിയുടെ രാമനാണ് ഞങ്ങളുടെ രാമന്‍, നാഥുറാം ഗോഡ്‌സെയിലെ റാമാണ് നിങ്ങളുടെ രാമന്‍’ എന്ന് ബ്രിട്ടാസ്

ബ്രിട്ടാസിന്റേത് തീപ്പൊരി പ്രസംഗമെന്ന് വാഴ്ത്തി കെ.ടി ജലീല്‍

മലപ്പുറം: ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ തീപ്പൊരി പ്രസംഗമെന്ന് അഭിനന്ദിച്ച് കെ.ടി ജലീല്‍ എംഎല്‍എ. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണയും, ഫാസിസ്റ്റ് നിലപാടുമെല്ലാം വ്യക്തമായി തന്നെ പ്രതിപാദിച്ച പ്രസംഗം വലിയ രീതിയിലാണ് കേരളം ഏറ്റെടുത്തത്. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ഭർത്താവിന്റെ ആക്രമണത്തിൽ അമ്മയെ നഷ്ടമായി, അച്ഛൻ കിടപ്പിലായി: തലയോട്ടി തകർന്ന രേഷ്മയുടെ ജീവിതം തീരാദുരിതത്തിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമന്‍. നാഥുറാം ഗോഡ്‌സെയിലെ റാമാണ് നിങ്ങളുടെ രാമന്‍. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ‘മീഡിയ’ ഇല്ല, ‘മോഡിയ’യാണ് ഉള്ളത്. ദൈവത്തിന്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്. പ്രധാനമന്ത്രി പുരോഹിതന്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതന്‍ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?”. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. Proud of You.

shortlink

Related Articles

Post Your Comments

Related Articles


Back to top button