Latest NewsNewsInternational

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കണം,നിലപാട് വ്യക്തമാക്കി സൗദി

ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് വ്യക്തമാക്കി

റിയാദ്: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ . പലസ്തീനികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.1967-ലെ അതിര്‍ത്തിപ്രകാരമുള്ള സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ത്ഥ്യമാകണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: ഭാരതം അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്ന്, ഞങ്ങളുടെ 10 വർഷം ശക്തമായ നയങ്ങളുടെ പേരിൽ എന്നും ഓർത്തിരിക്കും’: പ്രധാനമന്ത്രി

ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ്. പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് എല്ലായ്‌പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഹോദരങ്ങളായ പലസ്തീന്‍ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

അറബ്-ഇസ്രായേല്‍ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button