Latest NewsNewsIndia

ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡിലേയ്ക്ക് വീണു

ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് ബസ് യാത്രിക റോഡില്‍ വീണു. തമിഴ്‌നാട്ടിലാണ് സംഭവം മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ യാത്രിക്കാരിയാണ് പ്ലാറ്റ്ഫോം തകര്‍ന്ന് റോഡിലേക്ക് വീണത്. വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം.

Read Also: പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം, ബയോമെട്രിക് പരിശോധനക്കിടെ ഹാളില്‍ നിന്ന് യുവാവ് ഇറങ്ങിയോടി

ബസ് യാത്രിക തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ സമയമായിരുന്നു അപകടം. ഉടന്‍ തന്നെ ബസിലെ മറ്റുള്ളവര്‍ വിവരം അറിയിച്ചതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button