KeralaLatest NewsNews

വാട്ടർ കണക്ഷൻ വിച്ഛേദിക്കുമ്പോൾ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കണം: സർക്കുലർ പുറത്തിറക്കി

ചില സ്ഥലങ്ങളിൽ കണക്ഷൻ വിച്ഛേദിക്കാൻ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുണ്ട്

തിരുവനന്തപുരം: വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് ജല അതോറിറ്റി. വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫോണിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ നിർബന്ധമായും ഉപഭോക്താക്കളെ അറിയിക്കേണ്ടതാണ്. പണം അടയ്ക്കാത്തതിനും, കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതിനും ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ വിച്ഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.

കുടിശ്ശിക വരുത്തുന്നവരുടെ വാട്ടർ കണക്ഷൻ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിച്ഛേദിക്കുന്നതിനെതിരെ റസിഡന്റ് അസോസിയേഷൻ, ഹോട്ടൽ ഉടമകൾ എന്നിവർ പരാതി ഉന്നയിച്ചിരുന്നു. കൂടാതെ, ചില സ്ഥലങ്ങളിൽ കണക്ഷൻ വിച്ഛേദിക്കാൻ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജല അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്. അതിനാൽ, ഇനി മുതൽ മുന്നറിയിപ്പ് നൽകിയതിനു ശേഷം മാത്രമേ, കണക്ഷൻ വിച്ഛേദിക്കാൻ പാടുള്ളൂ.

Also Read: മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്: ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button