Latest NewsNewsIndia

ഒടുവിൽ നീതി! മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ പരാതിയിൽ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ

വ്യാജ വൈദ്യ പരിശോധന റിപ്പോർട്ടും സ്കാനിംഗ് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചാണ് യുവതി ഭർത്താവിനെ കുടുക്കിയത്

ചെന്നൈ: പോക്സോ കേസിൽ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ പരാതിയാണ് യുവതി ഭർത്താവിനെതിരെ നൽകിയത്. കള്ള കേസ് നൽകിയതിന് യുവതിക്ക് അഞ്ച് വർഷം തടവും അറുപതിനായിരം രൂപ പിഴയുമാണ് പോക്സോ കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ, നിരപരാധിയായ യുവാവിന്റെ ആറ് വർഷം നിയമ പോരാട്ടമാണ് വിജയിച്ചത്. ചെന്നൈയിലാണ് കേസിന് ആസ്പദമായ സംഭവം.

വ്യാജ വൈദ്യ പരിശോധന റിപ്പോർട്ടും സ്കാനിംഗ് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചാണ് യുവതി ഭർത്താവിനെ കുടുക്കിയത്. നേരത്തെ യുവതി ജോലി ചെയ്തിരുന്ന ലാബിൽ നിന്നാണ് വ്യാജ രേഖകൾ തയ്യാറാക്കിയത്. മകളെ കരുവാക്കി ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനാണ് ഇത്തരമൊരു വ്യാജ പോക്സോ കേസ് യുവതി സൃഷ്ടിച്ചത്. പെൺകുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായി മാറിയത്. കൂടാതെ, ലാബ് സെന്ററിലെ ജീവനക്കാരൻ മൊഴിമാറ്റിയതും പോക്സോ കോടതി നിരീക്ഷിച്ചു. ചെന്നൈ പോക്സോ കോടതി ജഡ്ജി രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്.

Also Read: ശരദ് പവാർ വിഭാഗം ഇനി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ് ചന്ദ്ര പവാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button