Latest NewsNewsIndia

പടക്കനിര്‍മ്മാണശാല സ്‌ഫോടനത്തില്‍ 12 മരണം, 200 പേര്‍ക്ക് പരിക്ക്, അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് പൂട്ട് വീഴുന്നു

ഭോപ്പാല്‍: ഫെബ്രുവരി ആറിന് പുലര്‍ച്ചെ ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി. അനധികൃത പടക്കനിര്‍മ്മാണശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടന്ന അനധികൃത പടക്കനിര്‍മ്മാണശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അതേസമയം പടക്ക നിര്‍മ്മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇന്‍ഡോര്‍ ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗ് മധ്യമങ്ങളെ അറിയിച്ചു. പടക്ക ഫാക്ടറികള്‍, ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ലൈസന്‍സില്ലാത്തതിനാലോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലോ ആയ എല്ലാ കടകളും പൂട്ടി സീല്‍ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button