KeralaLatest NewsNews

പ്രവാസിക്ക് ബീഫെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവം,പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ല:മഹല്ല് കമ്മിറ്റി

മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവത്തില്‍ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി. ഓമാനൂര്‍ മേലേമ്പ്ര വലിയ ജുമാ മസ്ജിദ് കമ്മിറ്റിയാണ് പ്രതികള്‍ക്കെതിരെ നിലപാടെടുത്തത്. സംഭവം ഗൗരവമായി കാണുന്നുവെന്നും ഇത്തരം ലഹരി ഉപഭോക്താക്കളോട് അതില്‍ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ലെന്നും കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

Read Also: ഇറച്ചിയെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് നല്‍കിയത് കഞ്ചാവ്, സംഭവത്തില്‍ 23കാരന്‍ കൂടി പിടിയില്‍

മഹല്ല് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിന്റെ പൂര്‍ണ്ണ രൂപം

‘പ്രിയ മഹല്ല് നിവാസികളെ, നമ്മടെ മഹല്ലില്‍ മാന്യനായ പ്രവാസിയായ സുഹൃത്തിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ലഹരിവസ്തുകള്‍ ബീഫിന്റെ മറവില്‍ പൊതിഞ്ഞു നല്‍കിയ സംഭവത്തെ മഹല്ല് കമ്മിറ്റി വളരെ ഗൗരവത്തോടെ കാണുന്നു. ഇത്തരം ലഹരി ഉപഭോക്താക്കളോട് അതില്‍ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ല. നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യം മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരെയും വിപണനത്തിനെതിരെയും ശക്തമായും കമ്മിറ്റി പ്രതികരിക്കുന്നതാണ്. കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതും ഉടന്‍ തന്നെ അത് നടപ്പിലാക്കുന്നതുമാണ്. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന് സെക്രട്ടറി.’

shortlink

Related Articles

Post Your Comments

Related Articles


Back to top button