Latest NewsNewsIndia

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി, കർശന പരിശോധനയുമായി അതിർത്തി സുരക്ഷാ സേന

ക്വാഡ് കോപ്റ്റർ ഡ്രോണാണ് കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു

അമൃതസർ: അതിർത്തി മേഖലയിൽ നിന്നും വീണ്ടും ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്ന് ചൈനീസ് നിർമ്മിത ഡ്രോണാണ് അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തത്. പഞ്ചാബിലെ ഗുരുദാസ് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്ത് ഡ്രോണിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് അതിർത്തി സുരക്ഷാ സേന കർശനമായ നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു.

വിവിധ മേഖലകളിലായി തിരച്ചിൽ നടത്തിയ സേന, ഒടുവിൽ ഡ്രോൺ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ശേഷം പരിസരത്ത് നടത്തിയ പരിശോധനയിൽ സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തിയത്. ക്വാഡ് കോപ്റ്റർ ഡ്രോണാണ് കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇതുവഴി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമമാണ് പരാജയപ്പെടുത്തിയത്. അതിർത്തി മേഖലയിൽ നിന്ന് ഡ്രോണുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്.

Also Read: മീന്‍പിടിത്തം കഴിഞ്ഞു മടങ്ങവേ കപ്പലിടിച്ചു വള്ളം രണ്ടായി പിളർന്നു: 5മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button