Latest NewsKeralaNews

തൃപ്പൂണിത്തുറയില്‍ വന്‍ സ്‌ഫോടനം, പടക്ക ശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു,7 പേര്‍ക്ക് പരിക്ക്,ഒരാളുടെ നിലഗുരുതരം

സമീപത്തെ 25 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായതായാണ് റിപ്പോര്‍ട്ട്

 

കൊച്ചി :തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി വിവരം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തീ പിടിത്തത്തില്‍ ഒരു സ്ത്രീയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.

 

Read Also: കാണാതായ 15-കാരി തിരിച്ചെത്തിയത് ഒരാഴ്ച കഴിഞ്ഞ്, വെളിപ്പെടുത്തിയത് ക്രൂര പീഡനം: 17കാരനും 15കാരനും ഉൾപ്പെടെ 3 പേർ പിടിയിൽ

തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 25 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായതായാണ് റിപ്പോര്‍ട്ട്. അരകിലോമീറ്റര്‍ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button