KeralaLatest NewsIndia

തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം- വാചസ്പതി

‘ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം രേഖകൾ സഹിതം ഞങ്ങൾ കോടതിയിൽ നൽകാമെന്ന’ സന്ദീപ് വാര്യരുടെ വെല്ലുവിളി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഇതിനിടെ വിക്കിപീഡിയ തിരുത്തിയതും ചർച്ചകളിൽ ഉണ്ട്. സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത Sandeep.G.Varier
പൊതു വേദിയിൽ പറഞ്ഞതോടെ അന്തം കമ്മികൾ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് സംഘികളുടെ പുതിയ ആരോപണം. മൂത്ത കമ്മികൾ ചെയ്ത പാതകം മനസ്സിലാക്കുമ്പോൾ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാർ മുഴുത്ത കള്ളം ചെയ്യുമ്പോൾ പാവങ്ങൾ അവർക്ക് പറ്റുന്ന ചെറിയ തരികിടകൾ ചെയ്യുന്നു എന്നേ ഉള്ളൂ.

പാർട്ടി രൂപീകരണ കാലം മുതൽ സ്വാതന്ത്ര്യ കാലം വരെയുള്ള പാർട്ടി കത്തിടപാടുകൾ, വിവിധ ഘടകങ്ങൾ കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടുകൾ, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങൾ, ചർച്ചകളുടെ മിനിട്സ് എന്നിവ അടങ്ങിയ 14 കൂറ്റൻ ഇരുമ്പ് പെട്ടികളിലെ പാർട്ടി രേഖകൾ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖിൽ ചക്രവർത്തി, ബെർലിൻ കുഞ്ഞനന്തൻ നായർ എന്നിവരുൾപ്പെട്ട ആർക്കൈവ്സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോൾ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.

‘ഇതെല്ലാം പാർട്ടിയിലെ ജീർണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തിൽ വന്നു കൂടാ.’ എന്നായിരുന്നു പാർട്ടി നിർദ്ദേശം. പക്ഷേ ബ്രിട്ടീഷുകാർ പോയ ശേഷം നാഷണൽ ആർക്കൈവ്സിൻ്റെ ഭാഗമായ ഇത്തരം രേഖകൾ കത്തിക്കാൻ പാർട്ടിക്ക് അവസരം കിട്ടാത്തത് കൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങൾ വെളിയിൽ വന്നു.

പാർട്ടിക്ക് കുഴപ്പമില്ലാത്ത രേഖകൾ ദില്ലിയിലെ അജോയ് ഭവനിൽ ഇപ്പോഴും ലഭ്യമാണ്. തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം. ഇനിയും ഇത്തരം രേഖകൾ പുറത്ത് വരിക തന്നെ ചെയ്യും… വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button