KeralaLatest NewsNews

സ്വര്‍ണ്ണഖനിയിലെ ഉരുള്‍പൊട്ടല്‍: മരണം 68 ആയി

മനില: തെക്കന്‍ ഫിലിപ്പൈന്‍സിലെ സ്വര്‍ണ്ണ ഖനന ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

Read Also: രണ്ടുദിവസമായി കാണാനില്ല, മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മിന്‍ഡാനാവോ ദ്വീപിലെ പര്‍വതപ്രദേശമായ മസാര ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുള്‍പൊട്ടലിന് അടിയില്‍ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് ‘മഹാത്ഭുത’മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. അതേസമയം 50 മീറ്റര്‍ ആഴമുള്ള പ്രദേശത്ത് ഇനിയും തിരച്ചില്‍ നടത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിന്‍ഡാനാവോ മേഖലയിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ മസാര എന്ന സ്വര്‍ണ്ണ ഖനന ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോയും ഫിലിപ്പൈന്‍ റെഡ് ക്രോസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button