Latest NewsIndia

രാമായണവും മഹാഭാരതവും കെട്ടുകഥ, ഹിന്ദു വിദ്യാർത്ഥികളോട് പൊട്ടും പൂവും അണിയരുതെന്നും നിർദ്ദേശം: അധ്യാപികയുടെ ജോലി പോയി

മംഗളൂരു: മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് ക്ലാസിൽ പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. സെന്റ് ജെരോസ സ്‌കൂളിലെ അധ്യാപികയെയാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിച്ചുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മോശം പരാമർശം നടത്തിയെന്നും ആരോപണമുണ്ട്.

പ്രധാനമന്ത്രിക്കെതിരെ സംസാരിക്കവേ ഗോദ്രാ കലാപം ബിൽക്കിസ് ബാനു കേസ് എന്നിവയെ കുറിച്ചും അധ്യാപിക സംസാരിച്ചെന്നാണ് ആരോപണം. കുട്ടികളുടെ മനസ്സിൽ വെറുപ്പ് പടർത്താൻ ശ്രമിച്ചുവെന്നാണ് അധ്യാപികയ്‌ക്കെതിരെ പ്രതിഷേധക്കാരുടെ പരാതി. അദ്ധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സ്‌കൂളിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

ബിജെപി എംഎൽഎ വേദ്യാസ് കമ്മത്ത് ഇന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് തലത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.  എംഎൽഎ വേദ്യാസ് കമ്മത്തിന്റെ അനുയായികളാണ് അധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. അധ്യാപികയെ പിന്തുണയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ അത് മതസൗഹാർദത്തിന് എതിരാണെന്ന് എംഎൽഎ ആരോപിച്ചു.

സമാധാനമാണ് നിങ്ങൾ ആരാധിക്കുന്ന യേശുക്രിസ്തു പഠിപ്പിക്കുന്നത്. ഹൈന്ദവ വിദ്യാർത്ഥികളോട് പൊട്ട് ധരിക്കരുതെന്നും പൂക്കൾ ചൂടരുതെന്നും പറയുന്നു. ഭഗവാൻ ശ്രീരാമന്റെ മേൽ പാലഭിഷേകം നടത്തുന്നത് വെറുതേയാണെന്ന് പറഞ്ഞ് അധ്യാപിക ഹൈന്ദവ വിശ്വാസങ്ങളെ അപഹസിച്ചിരിക്കുകയാണ്. അത് സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും എംഎൽഎ പറഞ്ഞു. ഭഗവാൻ ശ്രീരാമനെ ഒരു ജന്തുവെന്നാണ് അധ്യാപിക വിശേഷിപ്പിച്ചതെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button