KeralaLatest NewsNews

  മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം കവർന്നെന്ന യുവാവിന്റെ പരാതിയില്‍ വമ്പൻ ട്വിസ്റ്റ്

സ്വർണ്ണ പണയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാഹുല്‍ എന്ന യുവാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്

മൂവാറ്റുപുഴ: 26 ലക്ഷം രൂപയുടെ സ്വർണം മുളകുപൊടിയെറിഞ്ഞ് കവർന്നെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കവർച്ചാ നാടകം. സ്വർണം തട്ടാനായി പരാതി നല്‍കിയ യുവാവ് തന്നെ കെട്ടിച്ചമച്ചതാണ് മോഷണക്കഥയെന്ന് തെളിഞ്ഞു.

read also: സംസ്ഥാനത്ത് ചൂട് കനക്കുന്നു; സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം, രാവിലെ 10.30-നും ഉച്ചയ്ക്ക് രണ്ടിനും മണി മുഴങ്ങും

സ്വർണ്ണ പണയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാഹുല്‍ എന്ന യുവാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 15ന് ഉച്ചയ്ക്ക് മൂവാറ്റുപുഴ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ചു സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ എതിർ ദിശയില്‍ നിന്നും ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചു വന്ന രണ്ട് പേർ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ബാഗ് തട്ടിപ്പറിച്ചു എന്നായിരുന്നു പരാതി. 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ബാഗിലുണ്ടായിരുന്നതെന്നും പരാതിയിൽ പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാ നാടകം കണ്ടെത്തിയത്. കടബാധ്യത മൂലം രാഹുല്‍ സ്വർണ്ണം എടുത്ത് മറിച്ച ശേഷം പോലീസില്‍ മുളകുപൊടി കഥ അവതരിപ്പിക്കുകയായിരുന്നു. ഇൻസ്പെക്ടർ ടി.സി മുരുകന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് വ്യാജ പരാതി തെളിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button