Latest NewsKeralaNews

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സാധ്യത പട്ടിക പുറത്ത്: മത്സര രംഗത്ത് ഇവര്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക പുറത്ത്. പത്തനംതിട്ടയില്‍ തോമസ് ഐസക് തന്നെ മത്സരിക്കാനാണ് സാധ്യത. ആലപ്പുഴയില്‍ എ എം ആരിഫായിരിക്കും മത്സരിക്കുക. ആറ്റിങ്ങലില്‍ വി ജോയ് എംഎല്‍എയുടെ പേര് മാത്രമാണ് പരിഗണിച്ചത്. കോഴിക്കോട് ലോക്‌സഭ മത്സലത്തില്‍ എളമരം കരീമിന്റെ പേരിനാണ് മുന്‍തൂക്കം.

Read Also: കേരളം വെന്തുരുകുന്നു! വരും ദിവസങ്ങളിൽ താപനില ഉയരും, 4 ജില്ലകളിൽ മുന്നറിയിപ്പ്

ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ ആദ്യ പേര് ഉയര്‍ന്ന് വന്നെങ്കിലും താല്‍പര്യമില്ലെന്ന് കെ രാധാകൃഷ്ണന്‍ അറിയിച്ചു. പൊന്നാനി മത്സലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ കെ ടി ജലീലുമുണ്ട്. എന്നാല്‍, പ്രാദേശിക ഘടകങ്ങള്‍ക്ക് കെ ടി ജലിലിനോട് താല്‍പര്യം ഇല്ല. 21 ന് സിപിഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്നതിന് ശേഷം ഈ മാസം 27 ന് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികള്‍ ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button