Latest NewsNewsIndia

കാൻസറിനു കാരണം: പുതുച്ചേരിക്കു പിന്നാലെ പഞ്ഞി മിഠായി നിരോധിച്ച്‌ തമിഴ്നാടും

ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചു മാനുഷ്യർക്ക് ഹാനികരമാണ് റോഡമൈൻ- ബി.

ചെന്നൈ: പഞ്ഞി മിഠായിൽ റോഡമൈൻ- ബി അടങ്ങിയെന്നത് കണ്ടെത്തിയതിനെ തുടർന്ന് തമിഴ് നാടും നിരോധനം ഏർപ്പെടുത്തി. പഞ്ഞി മിഠായിയുടെ നിർമാണവും വില്‍പ്പനയും നിരോധിച്ചതായി സർക്കാർ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും കാൻസറിനു കാരണമാകുന്ന രാസ വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നു നിരോധിച്ചത്.

read also: വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച്‌ മലയാളി ദമ്പതികള്‍ മരിച്ചു

നിറമുള്ള പഞ്ഞി മിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സർക്കാർ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചു മാനുഷ്യർക്ക് ഹാനികരമാണ് റോഡമൈൻ- ബി. തുണികള്‍ക്ക് നിറം നല്‍കാൻ ഉപയോഗിക്കുന്ന കെമിക്കലായ റോഡമൈൻ- ബിയുടെ സാന്നിധ്യം പഞ്ഞി മിഠായില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments


Back to top button