ErnakulamKeralaNews

പരീക്ഷാ സെന്ററുകളിൽ കൃത്യസമയത്ത് എത്താം! ഞായറാഴ്ച അരമണിക്കൂർ നേരത്തെ സർവീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ

യുപിഎസ്‍സി പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം

കൊച്ചി: ഫെബ്രുവരി 18 ഞായറാഴ്ച പതിവിലും നേരത്തെ സർവീസുകൾ നടത്താനൊരുങ്ങി കൊച്ചി മെട്രോ. അര മണിക്കൂർ നേരത്തെയാണ് സർവീസുകൾ ആരംഭിക്കുക. ഇതിനോടൊപ്പം ഞായറാഴ്ച അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. യുപിഎസ്‍സി പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുവഴി ഉദ്യോഗാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാനാകും.

രാവിലെ 7:00 മണി മുതൽ സർവീസ് ആരംഭിക്കും. ആലുവ, എസ്.എൻ ജംഗ്ഷനുകളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക. സാധാരണയായി ഞായറാഴ്ച ദിവസം രാവിലെ 7:30 മുതലാണ് കൊച്ചി മെട്രോ സർവീസുകൾ ആരംഭിക്കാറുള്ളത്. ഫെബ്രുവരി 18-ന് യുപിഎസ്‍സി എൻജിനീയറിങ് സർവീസസ്, കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷകൾ എന്നിവയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഐഎസ്എല്ലിനോടനുബന്ധിച്ച് കൊച്ചി മെട്രോ രാത്രി വൈകിയുള്ള സർവീസുകൾ നടത്തിയിരുന്നു.

Also Read: ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button