KeralaLatest NewsNews

വന്ദേ ഭാരത് മെട്രോ കേരളത്തിലേക്കും എത്തും: സര്‍വീസ് നടത്തുക ഈ പത്ത് റൂട്ടുകളില്‍

കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തമാസമാണ് വന്ദേ മെട്രോയുടെ രാജ്യത്തെ ആദ്യ പരീക്ഷണയോട്ടം നടക്കുക. പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിപ്പ് ഇന്റര്‍സിറ്റി സര്‍വീസായി വന്ദേ മെട്രോ ട്രാക്കിലിറങ്ങും.

Read Also: അരുണിന്റെ മരണത്തില്‍ ദുരൂഹത, ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച യുവാവിന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു

ആദ്യം രാജ്യത്തെ 12 നഗരങ്ങളിലേക്കാണ് വന്ദേ മെട്രോയെത്തുക. പിന്നീട് 125 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തില്‍ സര്‍വീസ് മാറും. 8ആദ്യത്തെ 12 മെട്രോ ട്രെയിനുകളിലൊന്ന് കേരളത്തിനും ലഭിക്കുമോയെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. ആദ്യ സെറ്റില്‍ ഇല്ലെങ്കിലും അധികം വൈകാതെ കേരളത്തില്‍ മെട്രോ എത്തുമെന്നാണ് വിവരം. നിലവിലെ വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ഒക്യുപെന്‍സി റേറ്റില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വന്ദേ മെട്രോ കൊണ്ടുവരുന്നതിനെക്കുറിച്ച് റെയില്‍വേയ്ക്കും മറിച്ചൊരു അഭിപ്രായത്തിന് ഇടയില്ല.

വന്ദേ മെട്രോ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയുന്ന റൂട്ടുകളെക്കുറിച്ചും റെയില്‍വേ പഠിച്ചിരുന്നു.

കേരളത്തില്‍ വന്ദേ ഭാരത് മെട്രോ സര്‍വീസുകള്‍ക്കായി പരിഗണിക്കുന്ന റൂട്ടുകളില്‍ ഒന്നാമത് എറണാകുളം – കോഴിക്കോട് തന്നെയാണ്. കോഴിക്കോട് നിന്ന് മെട്രോ നഗരത്തിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ മികച്ച പ്രതികരണമാകും അതിന് ലഭിക്കുക. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന തരത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളും ഈ പട്ടികയിലുണ്ട്.

എറണാകുളത്ത് നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസിന് പുറമെ കോഴിക്കോടുനിന്ന് പാലക്കാട്, പാലക്കാടുനിന്ന് കോട്ടയം, എറണാകുളത്തു നിന്ന് കോയമ്പത്തൂര്‍, മധുരയില്‍ നിന്ന് ഗുരുവായൂര്‍, തിരുവനന്തപുരത്തു നിന്ന് എറണാകുളം, കൊല്ലത്തുനിന്ന് തിരുനെല്‍വേലി, കൊല്ലത്തുനിന്ന് തൃശൂര്‍, മംഗലാപുരത്ത് നിന്ന് കോഴിക്കോട്, നിലമ്പൂരില്‍ നിന്ന് മേട്ടുപ്പാളയം എന്നിവയാണ് കേരളത്തില്‍ നിന്ന് വന്ദേ ഭാരത് മെട്രോ സര്‍വീസുകള്‍ക്കായി പരിഗണിക്കുന്ന റൂട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button