KeralaLatest NewsNews

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ ആരംഭിക്കും, ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 4-ന് തുടങ്ങി 25-ന് അവസാനിക്കുന്ന തരത്തിലാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ പരീക്ഷകളും രാവിലെയാണ് നടക്കുക. അതേസമയം, മാതൃകാപരീക്ഷ ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്നതാണ്. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 14 വരെയുള്ള ദിവസങ്ങളിലായി നടക്കും.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെ നടക്കും. എൽപി, യുപി സ്കൂളുകളിൽ മാർച്ച് 5 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. 8, 9 ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ ആരംഭിക്കും.

എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ

04-03-2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 1
മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)

06-03-2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്

11-03-2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – ഗണിതശാസ്ത്രം

13-03-2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 2
മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂ‌ളുകൾക്ക് / സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മാത്രം)

15-03-2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഊർജ്ജതന്ത്രം

18-03-2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – മൂന്നാം ഭാഷ
ഹിന്ദി/ജനറൽ നോളഡ്‌ജ്

20-03-2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – രസതന്ത്രം

22-03-2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ജീവശാസ്ത്രം

25-03-2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – സോഷ്യൽ സയൻസ്

ഐ.ടി. പ്രാക്‌ടിക്കൽ പരീക്ഷ 01.02.2024 മുതൽ 14.02.2024 വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button