Latest NewsNewsInternational

അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ പ്രോട്ടീൻ, നോൺ വെജിറ്റേറിയൻ അരി വികസിപ്പിച്ചെടുത്ത് കൊറിയൻ ശാസ്ത്രജ്ഞർ

ന്യൂഡൽഹി: ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ഗവേഷകരുടെ സംഘം. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. സെൽ കൾച്ചേർഡ് പ്രോട്ടീൻ റൈസാണിതെന്നും ഗവേഷകർ പറയുന്നു. ഈ നോൺ വെജിറ്റേറിയൻ അരിയിൽ നിന്നും നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുമെന്നും കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ചെടുത്തതാണ് ഈ അരിയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ഈ അരിയിൽ ബീഫിലുള്ളതിനേക്കാൾ പ്രോട്ടീനുണ്ട്. മാംസാഹാരം നിർമ്മിക്കുന്നിനേക്കാൾ ചെലവ് കുറച്ച് ഭാവിയിൽ ഇതുണ്ടാക്കിയെടുക്കാൻ കഴിയുമെന്നും ഗവേഷകർ വിശദീകരിച്ചു. പിങ്ക് നിറമാണ് ഈ റൈസിനുള്ളത്. സാധാരണ അരിയേക്കാൾ കട്ടിയുള്ള ഈ ഹൈബ്രിഡ് അരി മികച്ച പ്രോട്ടീൻ ഉറവിടവും പരിസ്ഥിതി സൗഹാർദ്ദവുമാണ്. ഈ പരീക്ഷണം വിജയിച്ചാൽ കൂടുതലായി ഉത്പാദിക്കാനും അതുവഴി ഭക്ഷ്യപ്രതിസന്ധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയും. ലാബിൽ വികസിപ്പിച്ചെടുക്കുന്ന മാംസ ഉത്പന്നങ്ങൾ പോലെ തന്നെയാണ് ഈ അരിയും. മാംസകോശങ്ങൾ അരിയിൽ വളർത്തിയെടുത്താണ് ഈ അരി വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ധാന്യങ്ങളേക്കാൾ വ്യത്യസ്തഘടനയും രുചിയുമാണ് ഇതിനുള്ളതെന്നാണ് മറ്റൊരു പ്രത്യേകത.

ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ തക്കവിധത്തിലുള്ള ഒരു പുതിയ ഭക്ഷണമായും ഗവേഷകർ ഇതിനെ കാണുന്നു. എന്നാൽ, ഈ അരി ഉടനൊന്നും വിപണിയിലെത്തില്ല. കന്നുകാലികളിൽ നിന്നെടുത്ത കോശങ്ങളാണ് നിലവിൽ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഭാവിയിൽ കന്നുകാലികളിൽ നിന്നല്ലാതെ സമാനകോശങ്ങൾ വികസിപ്പിച്ചെടുത്താൽ അതുപയോഗിച്ച് പരീക്ഷണം നടത്താൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button