Latest NewsNewsIndia

എൻസിസി ആർമി വിംഗ് ചോദ്യപേപ്പർ ചോർന്നു! അന്വേഷണത്തിന് ഉത്തരവ്, പരീക്ഷ മാറ്റിവെച്ച് അധികൃതർ

ഇന്ത്യ മൊത്തം ഒരൊറ്റ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉള്ളത്

ചെന്നൈ: തമിഴ്നാട്ടിൽ എൻസിസി ആർമി വിംഗ് ചോദ്യപേപ്പർ ചോർന്നു. എൻസിസിയുടെ സി ലെവൽ ആർമി വിംഗ് ചോദ്യപേപ്പറുകളാണ് ചോർന്നിരിക്കുന്നത്. പേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ഇന്നലെയും ഇന്നുമായാണ് പരീക്ഷ സംഘടിപ്പിച്ചിരുന്നത്. ഇന്നലെ മാത്രം നിരവധി വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രാക്ടിക്കൽ പരീക്ഷകൾ നടന്നിരുന്നു. ഇന്ത്യ മൊത്തം ഒരൊറ്റ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉള്ളത്. ചോദ്യപേപ്പർ ചോർന്നുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തിയ ശേഷം മറ്റൊരു തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ്. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വച്ചാണ് പരീക്ഷ നടന്നിരുന്നത്. ഒട്ടനവധി വിദ്യാർത്ഥികളാണ് ഇവിടെ എത്തിച്ചേർന്നത്. ഇനി പരീക്ഷ എഴുതണമെങ്കിൽ പ്രാക്ടിക്കൽ ഉൾപ്പെടെയുളള പരീക്ഷകൾ അറ്റൻഡ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ ഉള്ളത്.

Also Read: മരണത്തെ മുഖാമുഖം കണ്ടു: ഭീതിയിൽ കടന്നുപോയ നിമിഷത്തെക്കുറിച്ചു നടി രശ്മിക മന്ദാന

shortlink

Related Articles

Post Your Comments

Related Articles


Back to top button