WayanadKeralaNews

പുൽപ്പള്ളിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി

വീടിന്റെ സമീപത്ത് കടുവയുടെ കാൽപ്പാടുകൾ  പതിഞ്ഞിട്ടുണ്ട്

വയനാട്: ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യവും. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തുമ്പോഴേക്കും കടുവ തോട്ടത്തിലേക്ക് ഓടി പോയിരുന്നു. പശുവിനെയും കടിച്ചെടുത്ത് ഓടുന്നതിനിടെ ചാണക കുഴിയിലും കടുവ വീണു. ഇവിടെ നിന്നും അതിവേഗത്തിലാണ് കടുവ രക്ഷപ്പെട്ടത്.

വീടിന്റെ സമീപത്ത് കടുവയുടെ കാൽപ്പാടുകൾ  പതിഞ്ഞിട്ടുണ്ട്. ഈ വീടിന്റെ സമീപപ്രദേശമായ അമ്പത്തിയാറിൽ ദിവസങ്ങൾക്ക് മുൻപ് കടുവ കാളക്കുട്ടിയെ കടിച്ചുകൊന്നിരുന്നു. കൂടാതെ, ഇന്നലെ രാത്രി കടുവയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. രാത്രി ബൈക്കിൽ പോകവേ കടുവയുടെ മുന്നിൽപ്പെടുകയായിരുന്നു. വാഴയിൽ അനീഷിനാണ് പരിക്കേറ്റത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇയാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: മനുഷ്യ ജീവന് ആപത്ത്! കൊടിയ വിഷം അടങ്ങിയ പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button