Latest NewsNewsInternational

അതിശൈത്യത്തോട് പോരാടി ചൈന, സിൻജിയാങിലെ താപനില -52 ഡിഗ്രി സെൽഷ്യസിലേക്ക്

താപനില ഗണ്യമായി കുറഞ്ഞതോടെ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്

ഫെബ്രുവരി മാസം വന്നെത്തിയതോടെ അതിശൈത്യത്തോട് പോരാടുകയാണ് ചൈന. നിലവിൽ, 64 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ചൈനയിലെ താപനില താഴേക്ക് എത്തിയിരിക്കുന്നത്. ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാങിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ താപനില -52.3 ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഇതോടെ, ഗതാഗത തടസ്സമടക്കം നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നത്.

താപനില ഗണ്യമായി കുറഞ്ഞതോടെ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയും ഹിമപാതവും അതിശക്തമായതോടെ റോഡ്, റെയിൽ തുടങ്ങിയ ഗതാഗത സംവിധാനങ്ങൾ താറുമാറായിരിക്കുകയാണ്. 1960 ജനുവരി 21നാണ് ഇതിനു മുൻപ് ചൈനയിലെ താപനില -50 സെൽഷ്യസിന് അടുത്തേക്ക് എത്തിയത്. അന്ന് രേഖപ്പെടുത്തിയ താപനില -51.5 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ റെക്കോർഡ് താപനിലയാണ് ഇപ്പോൾ ഭേദിക്കുന്നത്. അതേസമയം, ഇന്ത്യയുടെ വടക്കൻ മേഖലകളിലും അതിശക്തമായ ശൈത്യവും, മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്.

Also Read: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു കുടുംബത്തിന് ഊര് വിലക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button