Latest NewsKeralaNews

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി: അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് പി രാജീവ്

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയാണുണ്ടായത്. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണൻ ജ്യോതിബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. രണ്ടു പ്രതികളും ഈ മാസം 26ന് കോടതിയിൽ ഹാജരാക്കണം. ഇവർക്കുള്ള ശിക്ഷ 26ന് പ്രഖ്യാപിക്കും. പ്രതികളും സർക്കാരും ടിപിയുടെ ഭാര്യ കെകെ രമ എംഎൽഎയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.

പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച വിധിയും ഹൈക്കോടതി ശരിവച്ചു. കേസിൽ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തൻ മരണപ്പെട്ടിരുന്നു. പി മോഹനനെ വെറുതെവിട്ട വിധി ശരി വെച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് പി മോഹനൻ. 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടിപി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽ നിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button