KeralaLatest NewsNews

നീതി വാങ്ങിനല്‍കുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തില്‍ നിന്ന് ഭാരതപുത്രന്‍ എന്ന നിലയിലേക്ക് സുരേഷ് ഗോപി മാറി

സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വെണ്‍പാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്‌കാരം ചലച്ചിത്രതാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ് ഗോപിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

Read Also: ‘പൊലീസ് നായ പോയത് സ്‌കൂട്ടര്‍ പോയെന്ന് സഹോദരന്‍ പറഞ്ഞതിന്റെ എതിര്‍ദിശയിലൂടെ

മുന്‍വര്‍ഷങ്ങളില്‍ ഗായകരായ പി.ജയചന്ദ്രന്‍, ജി. വേണുഗോപാല്‍,എം.ജി ശ്രീകുമാര്‍, ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം. ഒരു ലക്ഷം രൂപയും പഞ്ചലോഹനിര്‍മ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

സുരേഷ് ഗോപി നീതി വാങ്ങിനല്‍കുന്ന ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന സിനിമാ കഥാപാത്രത്തില്‍ നിന്ന് ഭാരതപുത്രന്‍ എന്ന നിലയിലേക്ക് മാറിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

‘സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. ജനങ്ങളെ സേവിക്കാന്‍ അധികാരം ആവശ്യമാണ്. രാഷ്ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയാണ്. യഥാര്‍ത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണ്’, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button