Latest NewsKeralaNews

വന്യജീവി ആക്രമണം: വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കുമെന്ന് ഗവർണർ, വയനാട് സന്ദർശിച്ചു

വയനാട്: വയനാട് ജില്ലയിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി. ഗവർണർ ആദ്യമെത്തിയത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ വീട്ടിലാണ്. അജീഷിന്റെ കുടുംബാഗങ്ങളെ ഗവർണർ ആശ്വസിപ്പിച്ചു.

പിന്നീട് ഗവർണർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കത്തെ പിവി പോളിന്റെ വീട്ടിലുമെത്തി. പോളിന്റെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിനെ കാണാനും ഗവർണർ എത്തി. ശരത്തിന്റെ ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കാട്ടാന ആക്രമണത്തിലെ ഉറ്റവരുടെ വിയോഗം നികത്താൻ ആകില്ല. അവരുടെ ദുഃഖത്തിനൊപ്പം പങ്കു ചേരുകയാണ്. വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കും. സംഘർഷാവസ്ഥയിലേക്ക് പോകാതെ വിഷയങ്ങൾ പരിഹരിക്കേണ്ട ബാധ്യത നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ട്. അത് നിറവേറ്റപ്പെട്ടില്ല. വനംമന്ത്രിയെ വിളിച്ചിരുന്നു. വിശദാശങ്ങൾ തേടി. ആക്രമണം ഒന്നിനും പരിഹാരമല്ലെന്നും ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ ഡിസംബർ മാസം കടുവ കൊന്നു തിന്ന പ്രജീഷിന്റെ ആശ്രിതരെയും ഗവർണർ സന്ദർശിച്ചു. മാനന്തവാടി ബിഷപ് ഹൗസിലെത്തിയ ഗവർണർ മാർ ജോസ് പൊരുന്നേടവുമായി സംസാരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button