Latest NewsNewsIndia

ഡല്‍ഹി-അയോധ്യ റോഡ് യാത്ര! ബസിന് നിരക്ക് 699 രൂപ മുതൽ: അറിയേണ്ടതെല്ലാം

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയതോടെ സന്ദർശക പ്രവാഹമാണ്. രാജ്യത്തിന്‍റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ അയോധ്യ ക്ഷേത്രദര്‍ശനം നടത്താനായി വരികയാണ്. ഡൽഹിയിൽ നിന്നും അയോധ്യയിലേക്ക് ദിവസേന നൂറുകണക്കിന് ബസാണ് സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്നും അയോധ്യയിൽ എത്താൻ 690 കിലോമീറ്റർ സഞ്ചരിക്കണം.

ചെലവു കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്കും ദീർഘദൂരം ഡ്രൈവ് ചെയ്തുപോകാന്‍ പറ്റാത്തവർക്കും ഒക്കെ ബസ് യാത്ര തിരഞ്ഞെടുക്കാം. സ്റ്റേറ്റ് ബസുകളും സ്വകാര്യ ബസുകളും ഡൽഹി-അയോധ്യ റൂട്ടിൽ സർവീസ് നടത്തുന്നു. ഇതിൽ തന്നെ സീറ്റർ, സ്ലീപ്പർ, സെമി സ്ലീപ്പർ എസി എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. ങ്ങളുടെ ബജറ്റും സൗകര്യവും നോക്കി ഏതെങ്കിലും ഒന്ന് തിരഞ്ഞടുക്കാം. ഓൺലൈൻ വഴിയും ഏജൻസി വഴിയും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളുമുണ്ട്. സ്വകാര്യ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ 699 രൂപാ മുതൽ ഡൽഹി-അയോധ്യ ബസ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. 10 മണിക്കൂർ മുതൽ 13 മണിക്കൂർ വരെയാണ് യാത്രാ സമയം. വൈകിട്ട് ആറു മണി മുതൽ ബസുകളുണ്ട്. 2700 രൂപയാണ് പരമാവധി ബസ് നിരക്ക്. അയോധ്യയിലേക്ക് പോകുന്നവർ നിലവിലെ തിരക്ക് പരിഗണിച്ച് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.

അയോധ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ അയോധ്യ ക്ഷേത്രം ദര്‍ശന സമയവും ആരതിയിൽ പങ്കെടുക്കാന്‍ പറ്റുന്ന സമയവും അറിഞ്ഞിരിക്കണം. രാവിലെ 6.30ന് ശൃംഗാർ ആരതി ആരംഭിക്കും. രാവിലെ 7:00 മുതല്‍ 11:30 വരെയാണ് ദർശന സമയം. ഉച്ചകഴിഞ്ഞ് 02:00 മുതല്‍ രാത്രി 07:00 മണി വരേയും ദര്‍ശനമുണ്ട്. വൈകിട്ട് 7.30ന് സന്ധ്യാ ആരതി നടക്കും. ഓണ്‍ലൈൻ ആയോ അല്ലെങ്കിൽ ക്ഷേത്രത്തിൽ നിന്നോ പാസ് എടുത്താൽ മാത്രമേ ആരതിയിൽ പങ്കെടുക്കുവാൻ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button