Latest NewsNewsIndia

ഇന്ത്യക്കാരുടെ യുകെ മോഹങ്ങൾ പൂവണിയുന്നു! 3000 വിസകൾ വാഗ്ദാനം ചെയ്ത് യുകെ ഭരണകൂടം

ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് സമ്പ്രദായത്തിലൂടെ 3000 വിസകളാണ് യുകെ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സുവർണാവസരം. ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് സമ്പ്രദായത്തിലൂടെ 3000 വിസകളാണ് യുകെ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ  ബ്രിട്ടനിൽ താമസിക്കാനോ, ജോലി ചെയ്യാനോ, പഠിക്കാനോ ആഗ്രഹക്കുന്ന ബിരുദധാരികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലറ്റ് സംവിധാനം വഴിയാണ് ഇന്ത്യൻ പൗരന്മാർ അപേക്ഷ നൽകേണ്ടത്.

18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. യോഗ്യതയുള്ളവർ www.gov.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. ബാലറ്റ് വഴി അപേക്ഷിക്കുന്നതിനാൽ ഫീസ് നൽകേണ്ട ആവശ്യമില്ല. അതേസമയം, വിസ ചെലവായ 31,100 രൂപ അടച്ചാൽ മതിയാകും. ബാച്ചിലേഴ്സ് ഡിഗ്രിയോ, അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിൽ സേവിംഗ്സായി 2,530 പൗണ്ട് (2,65,000 രൂപ) ഉണ്ടായിരിക്കണം. വിസ ലഭിക്കുന്നവർക്ക് രണ്ട് വർഷം യുകെയിൽ കഴിയാനാകും.

Also Read: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ, വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button