Latest NewsNewsBusiness

പേടിഎം ബാങ്കിൽ സാലറി അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്! മാർച്ച് 15-ന് മുൻപ് ഇക്കാര്യം നിർബന്ധമായും ചെയ്യണം

മാർച്ച് 15-നകം സാലറി അക്കൗണ്ട് നിർബന്ധമായും മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്

പേടിഎം പേയ്മെന്റ് ബാങ്കിൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. മാർച്ച് 15-നകം സാലറി അക്കൗണ്ട് നിർബന്ധമായും മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്. മാർച്ച് 15-ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്കിലെ അക്കൗണ്ടിലേക്ക് ഇത്തരം ക്രെഡിറ്റുകളൊന്നും സ്വീകരിക്കാൻ കഴിയില്ലെന്ന് ആർബിഐ വ്യക്തമാക്കി. സാലറി അക്കൗണ്ടിന് പുറമേ, സബ്സിഡികളോ, മറ്റ് ആനുകൂല്യങ്ങളോ പേടിഎം പേയ്മെന്റ് ബാങ്കിൽ വരുന്നുണ്ടെങ്കിലും അക്കൗണ്ട് ഉടൻ മാറ്റണം.

ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ഉൾപ്പെടെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനായി ജനുവരി 31-ന് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. തുടർന്ന് നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സ്വീകരിക്കുന്നതിനുള്ള സമയപരിധി മാർച്ച് 15-ലേക്ക് ദീർഘിപ്പിക്കുകയായിരുന്നു. പേടിഎം പേയ്മെന്റ് ബാങ്കിൽ ഉപഭോക്താക്കൾ വാലറ്റ്, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബൈൽ കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് ഇതിനോടകം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ ആർബിഐ സ്വരം കടുപ്പിച്ചത്.

Also Read: ശിവരാത്രി: മാർച്ച് എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

shortlink

Related Articles

Post Your Comments

Related Articles


Back to top button