Latest NewsIndia

ഇന്ത്യയിൽ ഇസ്ലാമികരാജ്യം സ്ഥാപിക്കാൻ വിശുദ്ധ യുദ്ധം നടത്തണമെന്ന ദാറുൽ ഉലൂം ഫത്വ: നടപടി വേണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

ലക്നൗ: ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ വിശുദ്ധ യുദ്ധം നടത്തണമെന്നുള്ള ഫത്വ പുറപ്പെടുവിച്ച സഹാറൻപൂർ ഇസ്ലാമിക പഠനകേന്ദ്രം ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. സ്വന്തം രാജ്യത്തെ വെറുക്കാൻ പ്രരിപ്പിക്കുന്നതാണ് ദാറുൽ ഉലൂം പുറപ്പെടുവിച്ച ഫത്വയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഭാവിയിൽ ഇത് കുട്ടികളുടെ മാനസിക ശാരീരിക ദുരവസ്ഥയിലേക്ക് നയിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. ഇത് ജുവനൈൽ ആക്ടിന്റെ സെക്ഷൻ 75-ന്റെ ലംഘനമാണെന്ന് കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ ചൂണ്ടിക്കാട്ടി.

തങ്ങളുടെ വെബ്‌സൈറ്റിലൂടെടെയാണ് ദാറുൽ ഉലൂം വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഇത് അനുവദനീയമാണെന്നും ഫത്വ പറയുന്നുണ്ട്.‌

ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് സഹാറൻപൂർ ജില്ലാ കളക്ടർ സബ് ഡിവിഷണൽ മജിസ്രേറ്റിനോട് ആവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സീനിയർ പോലീസ് സൂപ്രണ്ടിന് കത്തയച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. പിന്നാലെ എസ്‌ഡിഎമ്മും സംഘവും സ്ഥലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button