Latest NewsIndia

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു

മുംബൈ: ലോക്സഭാ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ മുംബൈയിലെ പി.ഡി.ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.

സംസ്കാരം ശിവജി പാർക്കിൽ വെള്ളിയാഴ്ച വെകുന്നേരം നടക്കും. 1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവായിരുന്നു മനോഹർ ജോഷി. പിന്നീട് മുംബൈ നോർത്ത് സെൻട്രലിൽനിന്ന് ലോക്സഭയിലെത്തി. 2002-2004 കാലത്ത് ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button