Latest NewsNewsIndia

വാരാണസിയിലെ യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ടവരെന്ന് രാഹുല്‍ ഗാന്ധി: രാഹുലിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ യുവാക്കളെ രാഹുല്‍ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. യുവാക്കളോടുള്ള കോണ്‍ഗ്രസ് മനോഭാവമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also: ഇന്ധന ഉപഭോഗം ഉയർന്നു! ക്രൂഡോയിൽ ഇറക്കുമതി 21 മാസത്തെ ഉയർന്ന നിലയിൽ

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ മദ്യപിച്ച് ലക്കുകെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. രാമക്ഷേത്രത്തെ രാഹുല്‍ ഗാന്ധി നിരന്തരം അപമാനിക്കുന്നുവെന്നും രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അംബാനിമാരും, അദാനിമാരുമാണ് രാമക്ഷേത്രത്തില്‍ പോകുന്നതെന്നും, ദളിത് ,പിന്നാക്ക വിഭാഗങ്ങള്‍ അവിടേക്ക് പോകുന്നില്ലെന്നുമുള്ള രാഹുലിന്റെ വിമര്‍ശനത്തിനാണ് ഈ നിലയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button