KeralaLatest NewsNews

സംസ്ഥാനത്ത് താപനില ഉയരുന്നു! മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം പുനക്രമീകരിച്ചു

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

കാസർഗോഡ്: സംസ്ഥാനത്ത് മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം പുതുക്കി നിശ്ചയിച്ചു. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാവിലെ 7 മണിക്ക് തന്നെ നിർബന്ധമായും ടെസ്റ്റ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. 8 മണിക്ക് ശേഷം ഹാജരാകുന്നവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കുകയില്ല. കൂടാതെ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ വാഹന പരിശോധനകൾ രാവിലെ 11 മണി വരെ മാത്രമേ നടത്തുകയുള്ളൂ എന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്ന ആളുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, നിർജ്ജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

Also Read: ‘ഞാൻ ഒരു മലാല അല്ല, കാരണം, ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ ഞാൻ സുരക്ഷിതയാണ്’: ചർച്ചയായി കശ്മീരി ആക്ടിവിസ്റ്റിന്റെ വാക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button