Latest NewsKeralaNews

ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി, ഉത്തരവിറക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്

ഫെബ്രുവരി 25,27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്

തൃശ്ശൂർ: ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ്. ഫെബ്രുവരി 25,27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ തോതിൽ നിബന്ധനകൾ പാലിച്ചാണ് വെടിക്കെട്ട് നടത്തേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 27-നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് 25ന് സാമ്പിൾ വെടിക്കെട്ട് നടക്കുന്നതാണ്.

കലക്ടറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനമായത്. പൂരത്തിന്റെ മുഖ്യ പങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമാരനല്ലൂർ ദേശങ്ങൾ കലക്ടറുടെ ചർച്ചയിൽ പങ്കെടുത്തു. ആചാരപ്രകാരം നടക്കുന്ന വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയാണെങ്കിൽ ഇത്തവണ പൂരം ചടങ്ങ് മാത്രമായി കുറയ്ക്കുമെന്ന് ദേശക്കാർ ചർച്ചയിൽ അറിയിച്ചിരുന്നു. അപകട സാധ്യത മുൻനിർത്തിയാണ് നേരത്തെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നത്.

Also Read: ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ഔദ്യോഗിക തീയതി സംബന്ധിച്ച വ്യാജ സന്ദേശം പ്രചരിക്കുന്നു, മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button