Latest NewsNewsIndia

കോളേജില്‍ പോയ 19കാരിയെ കാണാതായി, അവസാനം കണ്ടത് യൂണിഫോമില്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മംഗളൂരു: കര്‍ണാടകയിലെ മൂടബിദ്രിയില്‍ നിന്ന് ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Read Also: അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത് സഹോദരി, യുവാവിനെ വെട്ടിക്കൊലപ്പെടുത്തി സഹോദരനും സുഹൃത്തുക്കളും

വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പൊലീസ് അറിയിച്ചു.

അതേസമയം, പത്തനംതിട്ട തിരുവല്ലയില്‍ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button