PathanamthittaKeralaLatest NewsNews

തിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി: സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പോലീസ്

തിരുവല്ല മാർത്തോമാ റസിഡൻസ് സ്കൂൾ വിദ്യാർഥിനിയും കാവുംഭാഗം സ്വദേശിനിയുമായ പെൺകുട്ടിയെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്

പത്തനംതിട്ട: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി. പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിൽ യുവാവിനോടൊപ്പം ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങാൻ ശ്രമിച്ച യുവാവിനെയും പോലീസ് പിടികൂടി. തൃശ്ശൂർ സ്വദേശിയായ അഖിലിനെയാണ് പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ പോലീസ് പെൺകുട്ടിയുടെയും കൂടെയുണ്ടായിരുന്ന യുവാക്കളുടെയും ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

തിരുവല്ല മാർത്തോമാ റസിഡൻസ് സ്കൂൾ വിദ്യാർത്ഥിനിയും കാവുംഭാഗം സ്വദേശിനിയുമായ പെൺകുട്ടിയെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്. സ്കൂളിൽ പോയ പെൺകുട്ടി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിൽ രണ്ട് യുവാക്കൾക്കൊപ്പം പെൺകുട്ടി സംസാരിക്കുന്നതും അവർക്കൊപ്പം ബസ്സിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരുടെയും ചിത്രങ്ങൾ പുറത്തുവിട്ടത്.

Also Read: ഷില്ലോങിൽ വൻ തീപിടിത്തം: ബാർ അസോസിയേഷൻ കെട്ടിടം പൂർണമായും കത്തിനശിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button