Latest NewsKeralaNews

തെരഞ്ഞെടുപ്പിനെ പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുത്: സുരേഷ് ഗോപി

കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം ചടങ്ങുകള്‍

തിരുവനന്തപുരം: പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപത്തില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചത്. ഉച്ചയ്ക്ക് 2. 30 തിനാണ് നിവേദ്യം.

Read Also: 9-ാം ക്‌ളാസുകാരിയെ കാണാതായ സംഭവം, പ്രതികളെ സഹായിച്ച് മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു

അതേസമയം, വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. പൊങ്കാല ചടങ്ങുകളുടെ ഭാഗമായി മൂന്ന് ദിവസമായി വീട്ടില്‍ തുടരുകയാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടിലെ സ്ത്രീകള്‍ മുടങ്ങാതെ പൊങ്കാല ഇടുമായിരുന്നെന്നും ഇനിയും മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

‘അടുത്ത തലമുറയും ഈ ചടങ്ങുകളെല്ലാം പിന്തുടരണം. മകള്‍ ഭാഗ്യ അവരുടെ ഭര്‍തൃഗൃഹത്തില്‍ പൊങ്കാലയിടും. വീട്ടിലെ സ്ത്രീകള്‍ കുടുംബത്തിനും മക്കള്‍ക്കും ഭര്‍ത്താവിനുമെല്ലാം വേണ്ടിയാണ് മനസര്‍പ്പിച്ച് പൊങ്കാലയിടുന്നത്. ഈ സാഹചര്യത്തില്‍ പുരുഷന്മാര്‍ വീട്ടിലുണ്ടാകണം. അതാണ് താനും മൂന്ന് ദിവസമായി വീട്ടില്‍ തുടര്‍ന്നത്’, സുരേഷ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പിനെയൊന്നും പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുതെന്ന് പറഞ്ഞ സുരേഷ് ഗോപി, കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പ്രാര്‍ത്ഥനകളും ചടങ്ങുകളുമെന്നും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button