Latest NewsNewsIndia

മുംബൈ നഗരത്തിൽ ക്ഷയരോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, റിപ്പോർട്ട് പുറത്ത്

2022-ൽ മുംബൈയിൽ 56,113 ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്

മുംബൈ: മുംബൈയിലും പരിസരപ്രദേശങ്ങളിലും ക്ഷയരോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2022-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗരത്തിലൂടനീളം ക്ഷയരോഗ കേസുകളിൽ 13.42 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബിഎംസിയുടെ ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. വിവിധ പ്രായക്കാർക്കിടയിൽ ക്ഷയരോഗം അതിവേഗം പിടിപെടുന്നതായി കണ്ടെത്തിയതിനാൽ ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

2022-ൽ മുംബൈയിൽ 56,113 ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, 2023-ൽ ഇത് 63,644 കേസുകളായാണ് ഉയർന്നിരിക്കുന്നത്. ക്ഷയരോഗ ബാധിതരുടെ എണ്ണം ഉയർന്നതിനാൽ 2023 നവംബർ 20നും ഡിസംബർ 7-നും ഇടയിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. 49 ലക്ഷം ആളുകളെയാണ് ക്യാമ്പയിനിൽ വച്ച് പരിശോധിച്ചത്. ഇതിൽ 14,965 ആളുകൾക്ക് ക്ഷയരോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Also Read: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം: സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button