Latest NewsNewsIndia

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ? എന്ന ചോദ്യത്തിന് കൈ മലര്‍ത്തി എഐസിസി: ഇതുവരെ ഒരു സൂചനയും ഇല്ലെന്ന് നേതൃത്വം

ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എഐസിസി വൃത്തങ്ങള്‍. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തില്‍ നിന്ന് ലഭിച്ച വിവരം. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് കാക്കുകയാണെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമെന്ന റിപ്പോര്‍ട്ടുകളോടാണ് പ്രതികരണം. രാഹുല്‍ ഗാന്ധി ഇക്കുറി കര്‍ണ്ണാടകയില്‍ നിന്നോ തെലങ്കാനയില്‍ നിന്നോ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Read Also: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോര്‍ട്ട്

അമേഠിയില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് 2019 ല്‍ രണ്ട് സീറ്റുകളില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചത്. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റപ്പോള്‍ വയനാട്ടില്‍ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിച്ചു. സിപിഐയിലെ പി.പി സുനീറായിരുന്നു എതിരാളി. കഴിഞ്ഞ തവണ തന്നെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഐയും ഇടതുമുന്നണിയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ പൊരുതാനാണ് രാഹുല്‍ ഗാന്ധി തയ്യാറാകേണ്ടതെന്നായിരുന്നു പ്രധാന വിമര്‍ശനം.

ബിജെപിക്കെതിരെ സിപിഐയും സിപിഎമ്മും കൂടെ ഭാഗമായ ഇന്ത്യ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാനുള്ള ശ്രമം തുടരുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സഖ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ തങ്ങളുടെ ദേശീയ നേതാവായ ആനി രാജയെ ഇറക്കി വയനാട്ടില്‍ രാഷ്ട്രീയമായി തന്നെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സിപിഐ.

shortlink

Related Articles

Post Your Comments

Related Articles


Back to top button